കിഫയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് ഭീമഹർജിയുമായി കേളകം പഞ്ചായത്ത് നിവാസികൾ

കിഫയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് ഭീമഹർജിയുമായി കേളകം പഞ്ചായത്ത് നിവാസികൾ
Jul 4, 2023 09:45 PM | By PointViews Editr

  കേളകം   : ആറളം വന്യജീവി സങ്കേതത്തിന്റെ തെക്കേ അതിർത്തിയായ ചീങ്കണ്ണി പുഴയുടെ തീരത്ത് 14 കിലോമീറ്റർ ദൂരത്തിൽ 50 മീറ്റർ ബഫർ സോൺ വേണമെന്ന വനം വകുപ്പിന്റെ പ്രൊപ്പോസൽ തിരുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കേളകം പഞ്ചായത്തിലെ ഈ പ്രദേശവുമായി അതിർത്തി പങ്കിടുന്ന 1,2,4,5,6,7,8 വാർഡുകളിലെ പ്രദേശവാസികൾ ഒപ്പിട്ട ഭീമഹർജി മുഖ്യമന്ത്രിക്ക് സമർപ്പിക്കാനായി സ്ഥലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫിന്റെ ഓഫീസിൽ വച്ച് കൈമാറി. ജനവാസ മേഖലകളിൽ ബഫർ സോൺ പൂജ്യം ആയി നിജപ്പെടുത്തണമെന്ന ജനപ്രതിനിധികളുടെയും, സംസ്ഥാന സർക്കാരിന്റെയും തീരുമാനത്തിന് വിരുദ്ധമായി സമർപ്പിച്ചിരിക്കുന്ന പ്രൊപ്പോസൽ തിരുത്തണമെന്നും, ഇപ്രകാരം പ്രൊപ്പോസൽ സമർപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് ഈ പ്രദേശത്തെ ആയിരക്കണക്കിന് ജനങ്ങൾ ഒപ്പിട്ട ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇപ്രകാരം ജനവാസ മേഖലകൾ ഉൾപ്പെട്ടിട്ടുണ്ട് എന്നുള്ള വിവരം കിഫ വിവരാവകാശ രേഖകളിലൂടെ പുറത്ത് എത്തിക്കുകയും, ജനങ്ങളെ അണിനിരത്തി സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഈ വിഷയത്തിലുള്ള ജനവികാരം പ്രദേശവാസികൾ ഒപ്പിട്ട ഭീമഹർജിയായി മുഖ്യമന്ത്രിയിലേക്ക് എത്തിക്കാൻ സ്ഥലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫിനെ ഏൽപ്പിച്ചിരിക്കുന്നത്. ഇത് ജന ജീവിതത്തെ ബാധിക്കുന്ന ഗുരുതര പ്രശ്നമാണെന്നും, ഉദ്യോഗസ്ഥ അജണ്ടകൾ നടപ്പിലാക്കാനുള്ള ശ്രമത്തെ ഗവൺമെന്റ് തിരുത്തണമെന്നും, ഇല്ലാത്തപക്ഷം ഇക്കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരായ ജനങ്ങളെ അണിനിരത്തി കൂടുതൽ ശക്തമായ സമരമാർഗ്ഗങ്ങളിലേക്ക് കടക്കേണ്ടി വരുമെന്നും കിഫ ജില്ലാ പ്രസിഡണ്ട് പ്രിൻസ് ദേവസ്യ സെക്രട്ടറി റോബിൻ എം ജെ എന്നിവർ പറഞ്ഞു. , ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോസഫ് ആഞ്ഞിലിവേലിൽ, വിനോദ് കളപ്പുരക്കൽ, എന്നിവർ സന്നിഹിതരായിരുന്നു.

Residents of Kelakam Panchayat, under the leadership of KIFA, presented a petition to the Chief Minister

Related Stories
പറഞ്ഞതു കേട്ടല്ലോ?  മാതൃകയാകണം കേട്ടോ...

Nov 18, 2024 11:43 AM

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം കേട്ടോ...

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം...

Read More >>
അവിവാഹിതരും സംഘടിതരാകുന്നു.  കൊച്ചിയിൽ വൻ സംഗമം നടത്തി.

Nov 18, 2024 11:11 AM

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം നടത്തി.

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം...

Read More >>
ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

Nov 18, 2024 10:26 AM

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ,. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം, - 04735...

Read More >>
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
Top Stories